നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കുവാനുള്ള നാളുകളാണ് നോമ്പുകാലം. ക്രിസ്തു ഇന്ന് നമ്മോടു ചോദിക്കുന്നു, “നീ സഹോദരന്‍റെ കണ്ണിലെ കരടുകാണുകയും നിന്‍റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?” (മത്താ 7:3) കാണുന്നതെന്തിനും നേരെ അതിന്‍റെ ഉദ്ദേശ്യശുദ്ധിയുടെ അര്‍ത്ഥം പോലും ഗ്രഹിക്കാതെ വിധിവാചകങ്ങളുടെ കൂര്‍ത്ത അസ്ത്രങ്ങള്‍ തോടുത്തുവിടുന്നതാണ് ഇന്നത്തെ നമ്മുടെ ഏറ്റവും കടുത്ത തിന്മ എന്ന് തോന്നിപ്പോകുന്നു. അത് പലപ്പോഴും നമ്മുടെ തന്നെ തെറ്റുകളെയും കുറവുകളെയും മൂടിവയ്ക്കാനാണ് എന്നത് തിന്മയുടെ ആഴത്തിന് ആക്കം കൂട്ടുന്നുണ്ട്. ചില മനുഷ്യരുണ്ട് കണ്ടുമുട്ടുന്നവരിലോക്കെ സ്നേഹത്തിന്‍റെയും പ്രതീക്ഷകളുടെയും കതിരുകള്‍ പാകി നടന്നുനീങ്ങുന്നവര്‍. എന്തായിരിക്കും അവരുടെ ആ മനോഭാവത്തിനു പിന്നിലെ ശക്തി? അവര്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ കണ്ടെത്തി അനുഗമിക്കുന്നവരാണ് എന്ന് തോനുന്നു. നമ്മോടുള്ള സ്നേഹത്തെപ്രതി പിതാവായ ദൈവത്തിനുമുന്‍പിലുള്ള പുത്രനായ ദൈവത്തിന്‍റെ ആത്മസമാര്‍പ്പണത്തിന്‍റെ പേരാണ് ക്രിസ്തു. യഥാര്‍ത്ഥ ആത്മസമര്‍പ്പണം ന...
A Kaleidoscope of reflections... "Thy word is a lamp unto my feet and a light unto my path" (Psalm, 119:105)