ക്രിസ്തുവിനോട് കൂടെയുള്ള കുരിശിന്‍റെ വഴിയെ
ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു നോമ്പുകാലം കൂടെ വരവായി,. തനിക്കുവേണ്ടി ഒന്നും,
ചെയ്യതിരുന്നവര്‍ക്ക് വേണ്ടി ഏറ്റവും മഹത്തമായത് ചെയ്തവനെ ഏറ്റവും അടുത്ത്
അനുഗമിക്കാനുള്ള അവസരമാണ് ഈ നോമ്പ് കാലം. ആ ദിവ്യ ഗുരുവിനെ അനുഗമിച്ച് തിരിച്ചു
കിട്ടുമെന്ന് പ്രതീക്ഷിക്കാത്ത ചില നന്മകള്‍ നമ്മുക്ക് ചെയ്തുകൂടെ. അത് ആത്മാര്‍ഥമായ
പുഞ്ചിരി ആകാം, ഒരു പൊതിച്ചോറാകാം ........ ഒന്ന് മാത്രം ചെയ്യുന്ന നന്മയെന്തും ദൈവസ്നേഹത്തെപ്രതി
മാത്രം ചെയ്യുക. കൂടെ ഒരുകാര്യം... ഇത് നമ്മില്‍നിന്നു ഒന്നും പ്രതീക്ഷിക്കാതെ
നമ്മെ ഒരുപാട് സ്നേഹിച്ച, സ്നേഹിക്കുന്നവരെ ഓര്‍ക്കാനും തിരിച്ച് അവര്‍ക്കായി
എന്തെങ്കിലും ചെയ്യുവാനുമുള്ള ഒരവസരമാണ്.... മറക്കാതിരിക്കാം....
നമ്മുടെ വായനക്ക് ഈ വചനങ്ങള്‍ വിഷയമാകട്ടെ:
മത്താ 5: 38-42
റോമാ 2: 1-6
Comments
Post a Comment