നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കുവാനുള്ള
നാളുകളാണ് നോമ്പുകാലം. ക്രിസ്തു ഇന്ന് നമ്മോടു ചോദിക്കുന്നു, “നീ സഹോദരന്‍റെ
കണ്ണിലെ കരടുകാണുകയും നിന്‍റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും
ചെയ്യുന്നതെന്തുകൊണ്ട്?” (മത്താ 7:3) കാണുന്നതെന്തിനും നേരെ അതിന്‍റെ ഉദ്ദേശ്യശുദ്ധിയുടെ
അര്‍ത്ഥം പോലും ഗ്രഹിക്കാതെ വിധിവാചകങ്ങളുടെ കൂര്‍ത്ത അസ്ത്രങ്ങള്‍
തോടുത്തുവിടുന്നതാണ് ഇന്നത്തെ നമ്മുടെ ഏറ്റവും കടുത്ത തിന്മ എന്ന് തോന്നിപ്പോകുന്നു.
അത് പലപ്പോഴും നമ്മുടെ തന്നെ തെറ്റുകളെയും കുറവുകളെയും മൂടിവയ്ക്കാനാണ് എന്നത്
തിന്മയുടെ ആഴത്തിന് ആക്കം കൂട്ടുന്നുണ്ട്.
ചില മനുഷ്യരുണ്ട് കണ്ടുമുട്ടുന്നവരിലോക്കെ
സ്നേഹത്തിന്‍റെയും പ്രതീക്ഷകളുടെയും കതിരുകള്‍ പാകി നടന്നുനീങ്ങുന്നവര്‍.
എന്തായിരിക്കും അവരുടെ ആ മനോഭാവത്തിനു പിന്നിലെ ശക്തി? അവര്‍ യഥാര്‍ത്ഥത്തില്‍
ക്രിസ്തുവിനെ കണ്ടെത്തി അനുഗമിക്കുന്നവരാണ് എന്ന് തോനുന്നു. നമ്മോടുള്ള സ്നേഹത്തെപ്രതി
പിതാവായ ദൈവത്തിനുമുന്‍പിലുള്ള പുത്രനായ ദൈവത്തിന്‍റെ ആത്മസമാര്‍പ്പണത്തിന്‍റെ പേരാണ് ക്രിസ്തു. യഥാര്‍ത്ഥ
ആത്മസമര്‍പ്പണം നടത്തുന്നവരുടെ പ്രത്യേകതകള്‍ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആദ്യ
വചനങ്ങളില്‍ നാം കാണുന്നുണ്ട്. കായേന്‍റെയും ആബേലിന്‍റെയും ബലിയില്‍. “കായേന്‍ തന്‍റെ
വിളവില്‍ ഒരുഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു. ആബേല്‍ തന്‍റെ ആട്ടിന്‍കൂട്ടത്തിലെ
കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്ക്
കാഴ്ചവച്ചു. ആബേലിലും അവന്‍റെ കാഴ്ചവസ്തുക്കളിലും അവിടുന്ന് പ്രസാദിച്ചു കായേനിലും
അവന്‍റെ കാഴ്ച വസ്തുകളിലും അവിടുന്ന് പ്രസാദിച്ചില്ല.” (ഉല്‍പ്പത്തി 4: 4-5) തന്‍റെ
കാഴ്ച്ചവസ്ത്തുക്കളില്‍ പ്രസാദിക്കാതിരുന്നത്തില്‍ കോപിച്ചിരുന്ന കായേനോട് തുടര്‍ന്ന്
ദൈവം പറയുന്നു ഉചിതമായത് പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ എന്നാണ്.
എന്തായിരുന്നു കായേന്‍റെയും ആബേലിന്‍റെയും
ബലികളിലെ വ്യത്യാസം? വ്യക്തമായ കാരണങ്ങള്‍ ഒന്നുമില്ലാതെ നടത്തിയ ആ ബലി അവരുടെ
ദൈവത്തിനുള്ള സമ്മാനമായിരുന്നു എന്നാണ് ദൈവശാസ്ത്രഞ്ഞന്മാര്‍ പറഞ്ഞുവയ്ക്കുക.
ആബേലിന്‍റെ ബലിയില്‍ പൂര്‍ണ്ണ സമര്‍പ്പണം ഉണ്ടായിരുന്നു കായേനു ഇല്ലതിരുന്നതോ ഈ
പൂര്‍ണ്ണ സമര്‍പ്പണ മനോഭാവവും. സമര്‍പ്പണത്തിന്‍റെ അഭാവം അസൂയയിലേക്കും തുടര്‍ന്ന്
കൊലപാതകത്തിലെക്കും നയിക്കുന്നു. നാം ഓര്‍മിക്കണം ആദ്യത്തെ കൊലപാതകം ഉടലെടുത്തത്
അസൂയയില്‍നിന്നനെന്നു.
ആത്മ സമര്‍പ്പണമാണ് ദൈവതിരുമുന്‍പിലെ ഏറ്റവും
സ്വീകാര്യമായ ബലി. അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആത്മധൈര്യം
നമ്മില്‍ നിറഞ്ഞുനില്‍ക്കും, നമ്മുടെ വിമര്‍ശനാത്മകമായ ഉള്‍ക്കാഴ്ചകള്‍ സമൂഹത്തെ
നന്മയിലേക്ക് നയിക്കും. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ക്രിസ്തു. ദേവാലയ ശുദ്ധീകരണസമയവും
സാബത്തിനെ വ്യാഖ്യാനിക്കുന്നതും ആ ജീവിതത്തിലെ ചില ഉദാഹരണങ്ങള്‍ മാത്രം. നമ്മുടെ ചുറ്റുമുള്ളവരിലേക്ക്
നോക്കുക സമര്‍പ്പണമുള്ള വ്യക്തികളെ എന്നും സമൂഹം കേള്‍ക്കും മാറ്റങ്ങള്‍
സൃഷ്ടിക്കപ്പെടും.
“നല്ലത്
ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം. അത്
നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു നീ അതിനെ കീഴടക്കണം.” (ഉല്പത്തി 4:7) ഒന്നും
ചെയ്യാനില്ലാത്തതാണ് ഉപയോഗശൂന്യമായ വിമര്‍ശനങ്ങളിലേക്ക് നമ്മെ
കൊണ്ടുപോയെത്തിക്കുന്നത്. ഇന്ന് ചെയ്യാന്‍ കഴിയുന്ന നന്മ ഇന്ന് ചെയ്യുക അപ്പോള്‍
നമ്മുടെ സമര്‍പ്പണത്തിന്‍റെ അര്‍ത്ഥം നമുക്ക് വ്യക്തമാകും. കാഴ്ച തെളിയും, വ്യക്തത
ഉണ്ടാകും.
എന്‍റെ ദൈവമേ എന്‍റെ വിമര്‍ശനങ്ങളെല്ലാം കഴമ്പുള്ളതാണോ? അതോ എന്‍റെ തന്നെ
കുറവുകളുടെ പ്രതിഫലനമാണോ?
നമ്മുടെ ആത്മ പരിശോധനക്ക് ഈ വചനങ്ങള്‍
ഉപകരിക്കട്ടെ...
മത്താ 7: 1-6
ഉല്പത്തി 4: 1-16)
Sabinkutta... Nice thoughts, continue with the same spirit... I wish you all the success for your new adventure...
ReplyDelete