വിശുദ്ധിയുടെ പരിവേഷംചാര്‍ത്തുന്ന കാപട്യത്തിന്‍റെ
മുഖംമൂടി ഊരിമാറ്റുവാനുള്ള ആഹ്വാനമാണ് ഈ നോമ്പുകാലം നമ്മുക്ക് മുന്‍പില്‍
വയ്ക്കുന്നത്. ഒരുപക്ഷേ, തികവാര്‍ന്നവരാണ്
എന്ന അഹംബോധം നാം പോലും അറിയാതെതന്നെ ചില തെറ്റിധാരണകള്‍ നമുക്കുള്ളില്‍ തീര്‍ക്കുന്നുണ്ടാകാം.
ഞാന്‍ ശരിയാണ്, ഞാനാണ് ശരി എന്ന ചിന്തയില്‍നിന്നു കണ്മുന്‍പില്‍ കാണുന്നവരുടെ ചെറിയതെറ്റുകളിലേക്ക്
പോലും വിധിവാചകങ്ങളുടെ ശരങ്ങള്‍ എയ്യുന്നുണ്ടെങ്കില്‍...... മാംസവും മദ്യവും മറ്റു
ദുശ്ശീലങ്ങളും ഉപേക്ഷിച്ച് നോമ്പ്നോക്കുമ്പോഴും സ്വന്തം കുടുംബത്തിന് താങ്ങും
തണലും ആകുന്നില്ലെങ്കില്‍..... ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്തങ്ങളില്‍നിന്നു
രക്ഷപെടുവാന്‍ ദേവാലയത്തിലും പൂജാമുറിയിലും ഒളിക്കുന്നുവെങ്കില്‍....
ഒരുപക്ഷെ ജെറമിയാ പ്രവാചകന്‍ എന്നോടായിരിക്കുമോ
ഇത് പറഞ്ഞിട്ടുണ്ടാവുക.... “നിങ്ങളുടെ മാര്‍ഗങ്ങളും പ്രവര്‍ത്തികളും
നേരെയാക്കുവിന്‍. എങ്കില്‍ ഈ സ്ഥലത്ത് വസിക്കുവാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം. കര്‍ത്താവിന്‍റെ
ആലയം, കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം എന്ന പോള്ളവാക്കുകളില്‍
ആശ്രയിക്കരുത്.” (ജെറമിയ 3-4). ഓര്‍ക്കുക നമ്മുടെ നാഥന്‍ പ്രാര്‍ത്ഥനയെ
ജീവിതമാക്കിയവനാണ്, ജീവിതത്തെ പ്രാര്‍ത്ഥയും. നമ്മുക്ക് നമ്മോടുതന്നെ ഒന്ന്
ചോദിക്കാം, എന്‍റെ പ്രാര്‍ത്ഥനകളെയും എന്‍റെ
ദേവാലയത്തെയും എന്‍റെ ഉത്തരവാതിത്തങ്ങളില്‍നിന്നു ഓടിയോളിക്കനുള്ള ഇടമാക്കി ഞാന്‍ മാറ്റുന്നുണ്ടോ ??????
ഈ നോമ്പുകാലം എന്നിലെ ആത്മീയഭാവത്തിന്‍റെ സത്യസന്ധതതയെ
തിരിച്ചറിയാന്‍ സഹായിക്കുന്നതാകട്ടെ....
ഈ
വചനങ്ങളിലൂടെ നമ്മുക്കും ഒന്ന് യാത്രചെയ്യാം...
മത്താ 6: 5 – 8
റോമാ 2: 12 – 24
Comments
Post a Comment