നമ്മുടെ ജീവിതത്തില്‍
ദൈവാശ്രയ ബോധം അടിസ്ഥാന പ്രമാണമായിരിക്കണം എന്ന് ഓര്‍മിപ്പിക്കുകയാണ് ഈ
നോമ്പുകാലം. സൃഷ്ടിയിലേക്കു തിരിഞ്ഞു സൃഷ്ടാവിനെ അനുസ്മരിക്കാന്‍ നമ്മെ ഒരുക്കുന്ന
ദൈവം ശ്രേഷ്ടമായ ഒരു കാര്യംകൂടെ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. നിങ്ങള്‍ കഴുകനെപ്പോലെ
വിവേകികളും പ്രാവിനെപ്പോലെ നിഷ്ക്കളങ്കരുമായിരിക്കണമെന്ന്. നിഷ്കളങ്കതയുടെ അര്‍ത്ഥം
തേടി വിശുദ്ധ ഗ്രന്ഥത്തിലൂടെ ഒരു യാത്ര നടത്തിയാല്‍ നാം ഉല്‍പ്പത്തി പുസ്ത്തകത്തിന്‍റെ
ആദ്യ അദ്ധ്യായങ്ങളില്‍ എത്തും. “പുരുഷനും അവന്‍റെ ഭാര്യയും നഗ്നരായിരുന്നു
എങ്കിലും അവര്‍ക്ക് ലജ്ജ തോന്നിയില്ല.” (ഉല്‍പ്പത്തി 2,25 )
നഗ്നത എന്നതിന് ആത്മാവിന്‍റെ നിഷ്കളങ്കമായ അവസ്ഥ എന്നൊരു
വ്യാഖ്യാനമുണ്ട്. നിഷ്കളങ്കതയുടെ പര്യായമായ കുഞ്ഞ് അമ്മയെ മാത്രം ആശ്രയിച്ചു
ജീവിക്കുന്നതുപോലെ ഒരവസ്ഥ ആണത്. ദൈവത്തിന്‍റെ പദ്ധതികളെ ഹൃദയപൂര്‍വ്വം
സ്വീകരിച്ചവരെല്ലാം ഈ നിഷ്കളങ്കത ഹൃദയത്തില്‍ സൂക്ഷിച്ചവരായിരുന്നു. വീടുംനാടും
ഉപേക്ഷിച്ച് ദൈവം പറഞ്ഞതില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ജീവിതം തുടങ്ങിയ അബ്രാഹം
മുതല്‍ രാവിരുളുവോളം പന്നികളോട് സുവിശേഷം പ്രസംഗിച്ച ഫ്രാന്‍സീസ് അസ്സിസിയില്‍ വന്നുനിന്ന്
പേരറിയാത്ത ഒരുപാട് വിശുദ്ധ ജന്മങ്ങളില്‍ എത്തിനില്‍ക്കുന്നു.
മനുഷ്യ
ജീവിതത്തിലെ നിഷ്കളങ്കത നഷ്ട്ടപ്പെട്ടതായിരുന്നു ആദ്യത്തെ പാപം. ദൈവാശ്രയത്തെ
വിട്ട് സ്വയാശ്രത്തിലേക്ക് കടക്കാനുള്ള ശ്രമം അവരുടെതന്നെ വീഴ്ചക്ക് കാരണമായി. (ഉല്‍പ്പത്തി
3: 5-7) പഴയനിയമത്തിലെ സാവൂളുള്‍ രാജാവും , പുതിയനിയമത്തിലെ യൂദാസ് സ്കറിയാത്തയും ദൈവാശ്രയം
വിട്ട് സ്വന്തം ശക്തിയില്‍ ആശ്രയമര്‍പ്പിച്ചവരെല്ലാം വീണുപോകും എന്നതിന്‍റെ വിശുദ്ധ
ഗ്രന്ഥത്തിലെ ചില ഉദാഹരണങ്ങള്‍ മാത്രം.
“നിങ്ങള്‍
ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം
നിങ്ങള്‍ക്ക് ലഭിക്കും.” (മത്താ 6:33) അനുദിന ജീവിതത്തില്‍ ഒരുപാട് ആകുലതകളുമായി
മുന്‍പോട്ടുപോകുന്ന നമ്മുക്ക് വലിയ ആശ്വാസമാണ് ഈ വചനം. ദൈവത്തില്‍ ആശ്രയം
വയ്ക്കുന്നവര്‍ക്കുവേണ്ടി കര്‍ത്താവ് പദ്ധതികള്‍ വിഭാവനം ചെയ്യും എന്ന ഉറപ്പു നല്‍കുന്നുണ്ട്
ഈ വചനം. എന്‍റെ ജീവിതത്തിലെ ആകുലതകള്‍ക്കു
കാരണം ദൈവിക പദ്ധതിക്ക് വിരുദ്ധമായി ഞാന്‍തന്നെ മെനഞ്ഞെടുത്ത എന്‍റെ സ്വപ്നങ്ങളാണോ
എന്ന ഒരു ചോദ്യംകൂടെ ദൈവത്തോട് ഞാന്‍ ചോദിക്കെണ്ടിയിരിക്കുന്നു. ദൈവത്തിന്‍റെ
സ്വപ്നങ്ങളാണ് എന്‍റെ സ്വപ്നങ്ങളെങ്കില്‍ ഞാന്‍ ശ്രദ്ധിക്കേണ്ടത് ഒരേഒരുകാര്യം നിഷ്കളങ്കമായ
ഹൃദയത്തോടെ എന്‍റെ താലന്തുകളെ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക, അത് ചെയ്തു തീര്‍ക്കേണ്ട
ഉത്തരവാദിത്തങ്ങളാകാം, കടമകളാകാം.
ഈ
നോമ്പ്കാലം ദൈവത്തില്‍ ആശ്രയിച്ച് കടമകള്‍ ചെയ്തുതീര്‍ത്തു ഞങ്ങള്‍ വിലകുറഞ്ഞ ദാസന്മാരാന്
എന്ന് പറയുന്ന എളിമ എന്നില്‍ നിറക്കാന്‍
ഉപകരിക്കുന്നതാകട്ടെ. നമ്മുക്ക് അതിനായി ശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം.
ഈ വചനങ്ങള്‍ അതിനു എനിക്ക് ശക്ക്തി നല്‍കട്ടെ....
മത്താ 6: 25-34 ,
ഉല്പത്തി 3, 1- 13.
Comments
Post a Comment