അവന്‍ വൈകിട്ട് നടക്കാനിറങ്ങിയതാണ്, കുറേനേരം കാത്തിരുന്നിട്ടും അവന്‍റെ
കമ്പനിക്കാരെ കണ്ടില്ല. അവന്‍ ഉറക്കെ വിളിച്ചു, “എടാ ആദം നീയിതെവിടെയാ?”
അപ്പുറത്തുനിന്നു മറുപടി, “അതേ ഇപ്പൊ വരാന്‍ പറ്റുല്ല, എനിക്ക് തുണിയില്ലന്നെ.!!!” ഹൈ അതിനിപ്പം എന്താടാ
എനിക്കും ഇല്ലല്ലോ?” ങാ!!! എന്നാ ഇനി അത് പറ്റൂല ഞങ്ങള് നിന്നെപ്പോലല്ല ഞങ്ങള്‍ക്ക്
“ബുദ്ധി“ വച്ചു.
അവന്‍ പറഞ്ഞു “ഇപ്പൊ ശരിയാക്കിത്തരാം” ഏതായാലും ബുദ്ധി ഇല്ലാത്തവന്‍ അവര്‍ക്ക്
ഒരു ഉടുപ്പുണ്ടാക്കി കൊടുത്തു. പക്ഷേ ഇനിയാണ് പ്രശ്നം തുടങ്ങുന്നത്, അവന്‍റെ
നാട്ടില്‍ ആര്‍ക്കും തുനിയുടുത്തോണ്ട് ജീവിക്കാന്‍ പറ്റൂല. അങ്ങനെ വളരെ വിഷമിച്ച്
അവന്‍ അവരെ “ബുദ്ധിയുള്ളവരുടെ ലോകത്തിലേക്ക്” യാത്രയാക്കി.
കുറെനാള്‍ അവന്‍ കാത്തിരുന്നു, ഒറ്റക്കിരുന്നു മടുത്തപ്പോള്‍ അവന്‍ ചിന്തിച്ചു
എത്രനാളാ ഇങ്ങനെ ഒറ്റയ്ക്ക് ഇവിടെ, അവര് ഇനി വരൂന്ന് തോനുന്നില്ല, “ബുദ്ധിയുള്ളവര്‍ക്ക്”
അല്ലെങ്കിലും നമ്മള്‍ മന്ദബുദ്ധികളെ പുച്ഛമാണല്ലോ. അതുകൊണ്ട് അവന്‍ തുണിയുടുത്ത്
അവരുടെ അടുത്തേക്ക് പോയി, അണിഞ്ഞൊരുങ്ങി ഇറങ്ങിയപ്പോള്‍ അവനെ കാണാന്‍ നല്ല ചന്തം.
അവര്‍ക്ക് അവനെ പിടിച്ച് അവരുടെ നേതാവാക്കണം, പക്ഷേ അവന്‍ ഒഴിഞ്ഞു മാറി, അവന്‍റെ
ലക്‌ഷ്യം അവരെ അവന്‍റെ സ്ഥലത്തേക്ക് കൊണ്ടോകുകയാണല്ലോ? എല്ലാ ദിവസവും അവന്‍ അവരെ തുണിയുടുക്കേണ്ടാത്ത
സ്ഥലത്തെക്കുറിച്ചു ഓര്‍മിപ്പിച്ചു, എവിടെ അവന്മാര്‍ക്ക് അവനെ അവരുടെ
രാജാവക്കിയാല്‍ മാത്രം മതി.
അവസാനം അവന്‍ ഒരു മലയിലേക്കു കയറി ഒരു മരത്തേല്‍ കയറി തുണിം ഊരി ഒരു നില്‍പ്പങ്ങ്നിന്നു.
അപ്പോള്‍ “ബുദ്ധിമാന്മാര്‍ക്ക്” മനസ്സിലായി ശരിക്കും ഇതാണ് ഞാന്‍, ഈ ഉടുത്തിരിക്കുന്നതെല്ലാം
ഒരു മറയാനെന്ന്. പിന്നെ അവിടുന്നങ്ങോട്ട് തുനിയൂരലിന്‍റെ പൂരമായിരുന്നു, ഞാനും
ഊരി, നീ ഊരുന്നില്ലേ? !!!!!!!
ചിന്തിക്കാന്‍ ഒരു വിഷയം തരാം:
“പാപത്തിന്‍റെ അരിഷ്ടതയെ സ്നേഹമാകുന്ന കാരുണ്യംകൊണ്ട്
അവിടുന്ന് ഉടുപ്പിച്ചു.” (The misery of sin
was clothed with the mercy of love”)- Apostolic Letter “MISERICORDIA ET
MISERA” (Mercy and Peace)
“Jesus Christ is
the face of father’s mercy” – MISERICORDIAE VULTUS. The first expression
of mercy of God was towards humans, at the moment when he gave them cloth to
cover their shyness of sin. Sin covered their innocence and thus the harmony with
God. That cover is torn off when Christ died on the cross naked. (Genesis 3:21;
John 19:37.)
Comments
Post a Comment