Skip to main content

തുണിയൂരാന്‍ വരുന്നോ !!!!!



     അവന്‍ വൈകിട്ട് നടക്കാനിറങ്ങിയതാണ്, കുറേനേരം കാത്തിരുന്നിട്ടും അവന്‍റെ കമ്പനിക്കാരെ കണ്ടില്ല. അവന്‍ ഉറക്കെ വിളിച്ചു, “എടാ ആദം നീയിതെവിടെയാ?” അപ്പുറത്തുനിന്നു മറുപടി, “അതേ ഇപ്പൊ വരാന്‍ പറ്റുല്ല, എനിക്ക് തുണിയില്ലന്നെ.!!!” ഹൈ അതിനിപ്പം എന്താടാ എനിക്കും ഇല്ലല്ലോ?” ങാ!!! എന്നാ ഇനി അത് പറ്റൂല ഞങ്ങള് നിന്നെപ്പോലല്ല ഞങ്ങള്‍ക്ക് “ബുദ്ധി“ വച്ചു.

        അവന്‍ പറഞ്ഞു “ഇപ്പൊ ശരിയാക്കിത്തരാം” ഏതായാലും ബുദ്ധി ഇല്ലാത്തവന്‍ അവര്‍ക്ക് ഒരു ഉടുപ്പുണ്ടാക്കി കൊടുത്തു. പക്ഷേ ഇനിയാണ് പ്രശ്നം തുടങ്ങുന്നത്, അവന്‍റെ നാട്ടില്‍ ആര്‍ക്കും തുനിയുടുത്തോണ്ട് ജീവിക്കാന്‍ പറ്റൂല. അങ്ങനെ വളരെ വിഷമിച്ച് അവന്‍ അവരെ “ബുദ്ധിയുള്ളവരുടെ ലോകത്തിലേക്ക്” യാത്രയാക്കി.
കുറെനാള്‍ അവന്‍ കാത്തിരുന്നു, ഒറ്റക്കിരുന്നു മടുത്തപ്പോള്‍ അവന്‍ ചിന്തിച്ചു എത്രനാളാ ഇങ്ങനെ ഒറ്റയ്ക്ക് ഇവിടെ, അവര് ഇനി വരൂന്ന് തോനുന്നില്ല, “ബുദ്ധിയുള്ളവര്‍ക്ക്” അല്ലെങ്കിലും നമ്മള്‍ മന്ദബുദ്ധികളെ പുച്ഛമാണല്ലോ. അതുകൊണ്ട് അവന്‍ തുണിയുടുത്ത്‌ അവരുടെ അടുത്തേക്ക്‌ പോയി, അണിഞ്ഞൊരുങ്ങി ഇറങ്ങിയപ്പോള്‍ അവനെ കാണാന്‍ നല്ല ചന്തം. അവര്‍ക്ക് അവനെ പിടിച്ച് അവരുടെ നേതാവാക്കണം, പക്ഷേ അവന്‍ ഒഴിഞ്ഞു മാറി, അവന്‍റെ ലക്‌ഷ്യം അവരെ അവന്‍റെ സ്ഥലത്തേക്ക് കൊണ്ടോകുകയാണല്ലോ? എല്ലാ ദിവസവും അവന്‍ അവരെ തുണിയുടുക്കേണ്ടാത്ത സ്ഥലത്തെക്കുറിച്ചു ഓര്‍മിപ്പിച്ചു, എവിടെ അവന്മാര്‍ക്ക് അവനെ അവരുടെ രാജാവക്കിയാല്‍ മാത്രം മതി.

          അവസാനം അവന്‍ ഒരു മലയിലേക്കു കയറി ഒരു മരത്തേല്‍ കയറി തുണിം ഊരി ഒരു നില്‍പ്പങ്ങ്നിന്നു. അപ്പോള്‍ “ബുദ്ധിമാന്മാര്‍ക്ക്‌” മനസ്സിലായി ശരിക്കും ഇതാണ് ഞാന്‍, ഈ ഉടുത്തിരിക്കുന്നതെല്ലാം ഒരു മറയാനെന്ന്. പിന്നെ അവിടുന്നങ്ങോട്ട് തുനിയൂരലിന്‍റെ പൂരമായിരുന്നു, ഞാനും ഊരി, നീ ഊരുന്നില്ലേ? !!!!!!!   


ചിന്തിക്കാന്‍ ഒരു വിഷയം തരാം:

 “പാപത്തിന്‍റെ അരിഷ്ടതയെ സ്നേഹമാകുന്ന കാരുണ്യംകൊണ്ട് അവിടുന്ന് ഉടുപ്പിച്ചു.” (The misery of sin was clothed with the mercy of love”)- Apostolic Letter “MISERICORDIA ET MISERA” (Mercy and Peace)

 “Jesus Christ is the face of father’s mercy” – MISERICORDIAE VULTUS. The first expression of mercy of God was towards humans, at the moment when he gave them cloth to cover their shyness of sin. Sin covered their innocence and thus the harmony with God. That cover is torn off when Christ died on the cross naked. (Genesis 3:21; John 19:37.)


Comments

Popular posts from this blog

ISAIAH 25: 6-10 (YAHWEH’S CORONATION FEAST)

GENERAL INTRODUCTION Prophets in Israel were persons who interpreted the actions of God in the events of history. They tried to keep alive the memory of Exodus and reinterpreted the meaning of the ancient faith for new times, to proclaim God’s will in the time of crisis. After the fall of Israel (722) and Judah (598-586) they began to speak words of hope and comfort. [1] Isaiah is considered as one of the major prophet in Israel. He was the son of Amoz and a counselor of Kings. He has done his prophetic works from the second half of eighth century BC (740-701). The main kings of his time were Uzziah, Jotham, Ahas and Hezekiah. [2] The book of Isaiah has 66 chapters where it  bear witness to Yahway’s plan and dialogue with his people for about three centuries beginning with the decades in which Isaiah lived. In the first thirty one chapters we can see the activities of these kings. During his time there were two major crisis- the war with Syria and in 734 and the Assy

വി. ജോണ്‍ മരിയാ വിയാനി

"ലോകസുഖങ്ങള്‍ ആഗ്രഹിക്കാതെ ലോകത്തിനു നടുവില്‍ ജീവിക്കുന്നവന്‍, ഒരു കുടുംബത്തിലും അംഗമാകാതെ ഓരോ കുടുംബത്തിലും അംഗമാകുനവന്‍, മനുഷ്യന്‍റെ വേദനകളില്‍ പങ്കുചേരുന്നവന്‍, അവരുടെ സങ്കടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവന്‍, അവരുടെ പ്രാര്‍ഥനകള്‍ ദൈവസന്നിധിയിലേക്ക്‌ എത്തിച്ച് ദൈവത്തിന്‍റെ കരുണയും പ്രത്യാശയും അവര്‍ക്ക് തിരികെ കൊടുക്കുന്നവന്‍, ഓ പുരോഹിതാ അങ്ങയുടെ ജീവിതം എത്രയോ ശ്രേഷ്ഠം."    - (ലക്കോര്ഡയർ )               കാലചക്രം മുന്നോട്ട് നീങ്ങുകയാണ് ഒപ്പംതന്നെ നമ്മുടെ സാമൂഹികവും സാംസ്കാരികവും മതപരവുമായ കാഴ്ചപ്പാടുകളും. ആ ഗതിവിഗതികളുടെ ബഹിസ്ഫുരണം ഒരു പരിധിവരെ പൗരോഹിത്യജീവിതത്തെയും പൗരോഹിത്യകാഴ്ചപ്പാടുകളെയും തെല്ലൊന്ന് സ്വാധീനിച്ചിട്ടുണ്ട്. ഒരുകാലഘട്ടത്തിന്‍റെതന്നെ വക്താവും ഗുരുവും സംരക്ഷകനും സത്തയുമായിരുന്ന വൈദികന്‍ എന്ന പദം വിമര്‍ശനങ്ങലക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ വൈദികരുടെ മദ്യസ്ഥനായ വി. ജോണ്‍ മരിയാ വിയാനിയുടെ ജീവിതം നമുക്കൊരു നേര്‍വിചിന്തനത്തിന് വഴിയോരുക്കുന്നുണ്ട്.           അസാധാരണമായ ദൈവാശ്രയബോധം ജീവിതത്തിലുടനീളം കൊണ്ടുനടന്ന സാധാരണക്കാ

കുരിശുമായ് ഞാന്‍....

നമ്മുടെ ജീവിതത്തില്‍ ദൈവാശ്രയ ബോധം അടിസ്ഥാന പ്രമാണമായിരിക്കണം എന്ന് ഓര്‍മിപ്പിക്കുകയാണ് ഈ നോമ്പുകാലം. സൃഷ്ടിയിലേക്കു തിരിഞ്ഞു സൃഷ്ടാവിനെ അനുസ്മരിക്കാന്‍ നമ്മെ ഒരുക്കുന്ന ദൈവം ശ്രേഷ്ടമായ ഒരു കാര്യംകൂടെ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. നിങ്ങള്‍ കഴുകനെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ നിഷ്ക്കളങ്കരുമായിരിക്കണമെന്ന്. നിഷ്കളങ്കതയുടെ അര്‍ത്ഥം തേടി വിശുദ്ധ ഗ്രന്ഥത്തിലൂടെ ഒരു യാത്ര നടത്തിയാല്‍ നാം ഉല്‍പ്പത്തി പുസ്ത്തകത്തിന്‍റെ ആദ്യ അദ്ധ്യായങ്ങളില്‍ എത്തും. “പുരുഷനും അവന്‍റെ ഭാര്യയും നഗ്നരായിരുന്നു എങ്കിലും അവര്‍ക്ക് ലജ്ജ തോന്നിയില്ല.” (ഉല്‍പ്പത്തി 2,25 ) നഗ്നത എന്നതിന്  ആത്മാവിന്‍റെ നിഷ്കളങ്കമായ അവസ്ഥ എന്നൊരു വ്യാഖ്യാനമുണ്ട്. നിഷ്കളങ്കതയുടെ പര്യായമായ കുഞ്ഞ് അമ്മയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നതുപോലെ ഒരവസ്ഥ ആണത്. ദൈവത്തിന്‍റെ പദ്ധതികളെ ഹൃദയപൂര്‍വ്വം സ്വീകരിച്ചവരെല്ലാം ഈ നിഷ്കളങ്കത ഹൃദയത്തില്‍ സൂക്ഷിച്ചവരായിരുന്നു. വീടുംനാടും ഉപേക്ഷിച്ച് ദൈവം പറഞ്ഞതില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ജീവിതം തുടങ്ങിയ അബ്രാഹം മുതല്‍ രാവിരുളുവോളം പന്നികളോട് സുവിശേഷം പ്രസംഗിച്ച ഫ്രാന്‍സീസ് അസ്സിസിയില്‍ വന്നുനിന്ന് പേരറ