Skip to main content

Posts

Showing posts from November, 2016

നിന്നോട് കൂടെ...

ഒരിക്കല്‍ ഒരു ചര്‍ച്ചയില്‍ കേട്ട ചോദ്യം ഇതായിരുന്നു, ഈ ദൈവത്തിന് മനുഷ്യനാകാന്‍ സാധിക്കുവോ??? സമയത്തിനും കാലത്തിനും ഉപരിയായ ദൈവത്തിന് എങ്ങനെ മനുഷ്യനാകാന്‍ സാധിക്കും??? അങ്ങനെ ദൈവത്തിന് മനുഷ്യനാകാന്‍ കഴിയില്ലെങ്കില്‍ മനുഷ്യനായി അവതരിച്ച ദൈവം എന്ന് നിങ്ങള്‍ പറയുന്ന ക്രിസ്തുവില്‍ നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും???!!! ചിന്തിച്ചിട്ടുണ്ടോ ഇതിനെക്കുറിച്ച് ??? ഇന്ന് മംഗളവാര്‍ത്തക്കാലം തുടങ്ങുകയാണ്, മനുഷ്യവംശത്തെ അവരുടെ പാപത്തില്‍നിന്നു മോചിപ്പിച്ച് അവര്‍ക്ക് രക്ഷ പ്രധാനംചെയ്യാന്‍  ദൈവം മനുഷ്യനായി അവതരിച്ച ദിനത്തെ വരവേല്‍ക്കാന്‍ നാം ഒരുങ്ങുന്ന സമയം. ഇത് എന്നിലെ ദൈവാശ്രയ ബോധത്തെ ധ്യാനിക്കാനുള്ള സമയമാണ്. വിശ്വാസത്തില്‍ ആഴപ്പെടാനുള്ള അവസരമാണ്. അസാദ്ധ്യതകളെ സാദ്ധ്യതകളാക്കുന്ന ദൈവത്തെ തിരിച്ചറിയാനുള്ള അവസരമാണ്. ഈ ഒരു മംഗളവാര്‍ത്തക്കാലം വിശ്വാസത്തില്‍ ആഴപ്പെടാനുള്ള അവസരമാകട്ടെ.      നമ്മുടെ വായനക്ക് ഈ വചനങ്ങള്‍ വിഷയമാകട്ടെ: ഉല്‍പ്പത്തി 17: 15-22 ലൂക്കാ 1:5-25     

തുണിയൂരാന്‍ വരുന്നോ !!!!!

     അവന്‍ വൈകിട്ട് നടക്കാനിറങ്ങിയതാണ്, കുറേനേരം കാത്തിരുന്നിട്ടും അവന്‍റെ കമ്പനിക്കാരെ കണ്ടില്ല. അവന്‍ ഉറക്കെ വിളിച്ചു, “എടാ ആദം നീയിതെവിടെയാ?” അപ്പുറത്തുനിന്നു മറുപടി, “അതേ ഇപ്പൊ വരാന്‍ പറ്റുല്ല, എനിക്ക് തുണിയില്ലന്നെ. !!! ” ഹൈ അതിനിപ്പം എന്താടാ എനിക്കും ഇല്ലല്ലോ?” ങാ!!! എന്നാ ഇനി അത് പറ്റൂല ഞങ്ങള് നിന്നെപ്പോലല്ല ഞങ്ങള്‍ക്ക് “ബുദ്ധി“ വച്ചു.         അവന്‍ പറഞ്ഞു “ഇപ്പൊ ശരിയാക്കിത്തരാം” ഏതായാലും ബുദ്ധി ഇല്ലാത്തവന്‍ അവര്‍ക്ക് ഒരു ഉടുപ്പുണ്ടാക്കി കൊടുത്തു. പക്ഷേ ഇനിയാണ് പ്രശ്നം തുടങ്ങുന്നത്, അവന്‍റെ നാട്ടില്‍ ആര്‍ക്കും തുനിയുടുത്തോണ്ട് ജീവിക്കാന്‍ പറ്റൂല. അങ്ങനെ വളരെ വിഷമിച്ച് അവന്‍ അവരെ “ബുദ്ധിയുള്ളവരുടെ ലോകത്തിലേക്ക്” യാത്രയാക്കി. കുറെനാള്‍ അവന്‍ കാത്തിരുന്നു, ഒറ്റക്കിരുന്നു മടുത്തപ്പോള്‍ അവന്‍ ചിന്തിച്ചു എത്രനാളാ ഇങ്ങനെ ഒറ്റയ്ക്ക് ഇവിടെ, അവര് ഇനി വരൂന്ന് തോനുന്നില്ല, “ബുദ്ധിയുള്ളവര്‍ക്ക്” അല്ലെങ്കിലും നമ്മള്‍ മന്ദബുദ്ധികളെ പുച്ഛമാണല്ലോ. അതുകൊണ്ട് അവന്‍ തുണിയുടുത്ത്‌ അവരുടെ അടുത്തേക്ക്‌ പോയി, അണിഞ്ഞൊരുങ്ങി ഇറങ്ങിയപ്പോള്‍ അവനെ കാണാന്‍ നല്ല ചന്തം. അവര്‍ക്ക് അവനെ പിടിച്ച് അവ