"ലോകസുഖങ്ങള്‍ ആഗ്രഹിക്കാതെ ലോകത്തിനു നടുവില്‍ ജീവിക്കുന്നവന്‍, ഒരു കുടുംബത്തിലും അംഗമാകാതെ ഓരോ കുടുംബത്തിലും അംഗമാകുനവന്‍, മനുഷ്യന്‍റെ വേദനകളില്‍ പങ്കുചേരുന്നവന്‍, അവരുടെ സങ്കടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവന്‍, അവരുടെ പ്രാര്‍ഥനകള്‍ ദൈവസന്നിധിയിലേക്ക് എത്തിച്ച് ദൈവത്തിന്‍റെ കരുണയും പ്രത്യാശയും അവര്‍ക്ക് തിരികെ കൊടുക്കുന്നവന്‍, ഓ പുരോഹിതാ അങ്ങയുടെ ജീവിതം എത്രയോ ശ്രേഷ്ഠം." - (ലക്കോര്ഡയർ ) കാലചക്രം മുന്നോട്ട് നീങ്ങുകയാണ് ഒപ്പംതന്നെ നമ്മുടെ സാമൂഹികവും സാംസ്കാരികവും മതപരവുമായ കാഴ്ചപ്പാടുകളും. ആ ഗതിവിഗതികളുടെ ബഹിസ്ഫുരണം ഒരു പരിധിവരെ പൗരോഹിത്യജീവിതത്തെയും പൗരോഹിത്യകാഴ്ചപ്പാടുകളെയും തെല്ലൊന്ന് സ്വാധീനിച്ചിട്ടുണ്ട്. ഒരുകാലഘട്ടത്തിന്‍റെതന്നെ വക്താവും ഗുരുവും സംരക്ഷകനും സത്തയുമായിരുന്ന വൈദികന്‍ എന്ന പദം വിമര്‍ശനങ്ങലക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ വൈദികരുടെ മദ്യസ്ഥനായ വി. ജോണ്‍ മരിയാ വിയാനിയുടെ ജീവിതം നമുക്കൊരു നേര്‍വിചിന്തനത്തിന് വഴിയോരുക്കുന്നുണ്ട്. അസാധാരണമായ ദൈവാശ്രയബോധം ജീവിതത്തിലുടനീളം കൊണ്ടുനടന്ന സാധാരണക്കാ
A Kaleidoscope of reflections... "Thy word is a lamp unto my feet and a light unto my path" (Psalm, 119:105)