ഒരിക്കല്‍ ഒരു ചര്‍ച്ചയില്‍ കേട്ട ചോദ്യം ഇതായിരുന്നു, ഈ ദൈവത്തിന് മനുഷ്യനാകാന്‍ സാധിക്കുവോ??? സമയത്തിനും കാലത്തിനും ഉപരിയായ ദൈവത്തിന് എങ്ങനെ മനുഷ്യനാകാന്‍ സാധിക്കും??? അങ്ങനെ ദൈവത്തിന് മനുഷ്യനാകാന്‍ കഴിയില്ലെങ്കില്‍ മനുഷ്യനായി അവതരിച്ച ദൈവം എന്ന് നിങ്ങള്‍ പറയുന്ന ക്രിസ്തുവില്‍ നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും???!!! ചിന്തിച്ചിട്ടുണ്ടോ ഇതിനെക്കുറിച്ച് ??? ഇന്ന് മംഗളവാര്‍ത്തക്കാലം തുടങ്ങുകയാണ്, മനുഷ്യവംശത്തെ അവരുടെ പാപത്തില്‍നിന്നു മോചിപ്പിച്ച് അവര്‍ക്ക് രക്ഷ പ്രധാനംചെയ്യാന്‍ ദൈവം മനുഷ്യനായി അവതരിച്ച ദിനത്തെ വരവേല്‍ക്കാന്‍ നാം ഒരുങ്ങുന്ന സമയം. ഇത് എന്നിലെ ദൈവാശ്രയ ബോധത്തെ ധ്യാനിക്കാനുള്ള സമയമാണ്. വിശ്വാസത്തില്‍ ആഴപ്പെടാനുള്ള അവസരമാണ്. അസാദ്ധ്യതകളെ സാദ്ധ്യതകളാക്കുന്ന ദൈവത്തെ തിരിച്ചറിയാനുള്ള അവസരമാണ്. ഈ ഒരു മംഗളവാര്‍ത്തക്കാലം വിശ്വാസത്തില്‍ ആഴപ്പെടാനുള്ള അവസരമാകട്ടെ. നമ്മുടെ വായനക്ക് ഈ വചനങ്ങള്‍ വിഷയമാകട്ടെ: ഉല്‍പ്പത്തി 17: 15-22 ലൂക്കാ 1:5-25
A Kaleidoscope of reflections... "Thy word is a lamp unto my feet and a light unto my path" (Psalm, 119:105)